കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയും ഭർത്താവ് ഫർമാനും മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ. പെൺകുട്ടിയെ...
കൊച്ചി: കുംഭമേള ചിത്രങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയും ഭർത്താവ് ഫർമാനും മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ. പെൺകുട്ടിയെ കണ്ടെത്താനായി മധ്യപ്രദേശിൽ നിന്നുള്ള പ്രത്യേക പൊലീസ് സംഘം കേരളത്തിൽ ക്യാമ്പ് ചെയ്യുന്നതിനിടെയാണ് ഇവർ രഹസ്യകേന്ദ്രത്തിലേക്ക് മാറിയത്.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് മധ്യപ്രദേശിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. എന്നാൽ, മധ്യപ്രദേശിൽ തങ്ങൾക്കെതിരെ എടുത്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനാണ് ഇരുവരുടെയും നീക്കം. മജിസ്‌ട്രേറ്റിന് മുന്നിൽ നേരിട്ടെത്തി രഹസ്യമൊഴി നൽകാനും ഇവർ പദ്ധതിയിടുന്നുണ്ട്.
തനിക്ക് പ്രായപൂർത്തിയായെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഫർമാനൊപ്പം വന്നതെന്നും പെൺകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, ദേശീയ പട്ടികവർഗ കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേയുള്ളൂ എന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വാദം. ഇതിനിടെ, ഫർമാന്റെ അറസ്റ്റ് കേരള ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസിനൊപ്പം പോകാൻ താല്പര്യമില്ലെന്നും കേരളത്തിൽ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.
Key Words : Kumbh Mela viral girl, Madhya Pradesh Police

COMMENTS