ദുബായ് : ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുഎസ് വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്, കപ്പലിലുണ്ടായ തീപിടിത്തത്ത...
ദുബായ് : ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന യുഎസ് വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡ്, കപ്പലിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി തുറമുഖത്തേക്ക് മാറുന്നു. ഇറാനുമായുള്ള യുദ്ധത്തിന്റെ 18-ാം ദിവസമായ ചൊവ്വാഴ്ചയാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം അറിയിച്ചത്. 30 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്.
അമേരിക്കയുടെ ഏറ്റവും പുതിയതും ലോകത്തിലെ ഏറ്റവും വലുതുമായ ഈ വിമാനവാഹിനിക്കപ്പല്‍ നിലവില്‍ ചെങ്കടലിലാണ് ഉള്ളത്. അവിടെനിന്ന് ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ സൗദ ബേയിലേക്ക് കപ്പല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കരീബിയന്‍ കടലില്‍ വെനസ്വേലയ്ക്കെതിരായ നീക്കങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് മാസമായി ഈ കപ്പല്‍ വിന്യാസത്തിലാണ്. ഇത്രയും നീണ്ട കാലയളവിലെ സേവനം നാവികരുടെ മനോവീര്യത്തെയും കപ്പലിന്റെ സജ്ജീകരണങ്ങളെയും ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.
ക്രീറ്റില്‍ കപ്പല്‍ എത്രനാള്‍ തുടരുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
കപ്പലിലെ പ്രധാന ലോണ്ടറി ഏരിയയിലാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ച് അസ്വസ്ഥതകളുണ്ടായ 200-ഓളം നാവികര്‍ക്ക് ചികിത്സ നല്‍കി. കദേശം 100 കിടക്കകള്‍തീപിടിത്തത്തില്‍ നശിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികനെ വിദഗ്ധ ചികിത്സയ്ക്കായി കപ്പലില്‍ നിന്ന് വിമാനമാര്‍ഗ്ഗം മാറ്റി.
കപ്പലിന്റെ നാശനഷ്ടങ്ങളെക്കുറിച്ച് 'ന്യൂയോര്‍ക്ക് ടൈംസ്' ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കപ്പലിന്റെ പ്രൊപ്പല്‍ഷന്‍ പ്ലാന്റിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കപ്പല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാണെന്നും യുഎസ് സൈന്യം അറിയിച്ചു.
ഫെബ്രുവരി 28-ന് ഇറാനെതിരെ ആരംഭിച്ച നീക്കത്തിന് ശേഷം അമേരിക്ക ഇതുവരെ 7,000-ലധികം ലക്ഷ്യസ്ഥാനങ്ങളില്‍ ആക്രമണം നടത്തിയിട്ടുണ്ട്. 5,000-ത്തിലധികം നാവികരും എഫ്-18 സൂപ്പര്‍ ഹോര്‍നെറ്റുകള്‍ ഉള്‍പ്പെടെ 75-ലധികം യുദ്ധവിമാനങ്ങളും ഈ കപ്പലിലുണ്ട്.
നോര്‍മണ്ടി, തോമസ് ഹഡ്നര്‍, റാമേജ്, കാര്‍ണി, റൂസ്വെല്‍റ്റ് എന്നീ അത്യാധുനിക മിസൈല്‍ വിനാശിനികളും ഈ കപ്പലിന് അകമ്പടി സേവിക്കുന്നുണ്ട്.
Summary: The US aircraft carrier Gerald R. Ford, deployed in operations against Iran, is expected to temporarily pull into port after an onboard fire that reportedly took 30 hours to extinguish, US officials said on Tuesday—the 18th day of the war with Tehran.
The carrier, America's newest and the world’s largest, is currently located in the Red Sea. It is expected to temporarily relocate to Souda Bay on the Greek island of Crete, according to two officials.
The warship has been deployed for nine months, including operations against Venezuela in the Caribbean, before arriving in the Middle East. The length of this deployment has raised questions regarding the sailors' morale and the warship's readiness.


COMMENTS