കൊച്ചി: സി പി എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ കെ ശൈലജ മത്സരിച്...
കൊച്ചി: സി പി എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ തവണ മട്ടന്നൂരിലായിരുന്നു കെ കെ ശൈലജ മത്സരിച്ചിരുന്നത്. കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റാണ് പേരാവൂർ. യു ഡി എഫ് പിടിച്ചെടുത്ത പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് നീക്കം. പേരാവൂരിൽ മത്സരിക്കാൻ തയ്യാറെന്ന് കെ കെ ശൈലജ സി പി എം സെക്രട്ടേറിയറ്റിൽ നിലപാടറിയിച്ചിരുന്നു എന്നാണ് അറിയുന്നത്.
അതേസമയം, തളിപ്പറമ്പിൽ എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും മത്സരിക്കും. കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു എന്നാണ് റിപ്പോർട്ട്.
Key Words : Report, KK Shailaja, Peravoor


COMMENTS