വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രതികരണവുമായി അമേരിക്കൻ പ്...
വാഷിംഗ്ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഖമേനിയുടെ മകൻ മോജ്തബ ഖമേനിയെ അടുത്ത നേതാവായി നിയമിക്കാനുള്ള നീക്കത്തെ താൻ അംഗീകരിക്കില്ലെന്നും ഈ വിഷയത്തിൽ വ്യക്തിപരമായ ഇടപെടൽ വേണമെന്നും ട്രംപ് വ്യക്തമാക്കി.
'ആക്സിയോസിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. മോജ്തബ ഖമേനി ഒരു 'ലൈറ്റ്‌വെയ്റ്റ്' (Lightweight) മാത്രമാണെന്ന് പരിഹസിച്ച ട്രംപ്, ഇറാന്റെ നേതൃസ്ഥാനത്ത് സമാധാനവും ഐക്യവും ആഗ്രഹിക്കുന്ന ഒരാളാണ് വരേണ്ടതെന്നും കൂട്ടിച്ചേർത്തു. "ഇറാൻ നേതൃത്വത്തെ നിശ്ചയിക്കുന്നതിൽ എനിക്ക് പങ്കുണ്ടാകണം. മറിച്ച് അവർ സമയം കളയുന്നതിൽ അർത്ഥമില്ല," ട്രംപ് പറഞ്ഞു.
അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ അലി ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. എന്നാൽ മോജ്തബ ഖമേനി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പുതിയ നേതാവിനെ കണ്ടെത്താൻ ഇറാനിലെ 'അസംബ്ലി ഓഫ് എക്സ്‌പെർട്‌സ്' യോഗം ചേരുന്നതായും മോജ്തബയുടെ പേര് സജീവ പരിഗണനയിലാണെന്നും നേരത്തെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.
നേതൃത്വത്തിലേക്ക് ആര് വരുമെന്ന ചോദ്യത്തിന്, തങ്ങൾ മനസ്സിൽ കണ്ടിരുന്ന മിക്ക ആളുകളും ഇപ്പോൾ കൊല്ലപ്പെട്ടുകഴിഞ്ഞു എന്നായിരുന്നു ട്രംപ് മുമ്പ് നൽകിയ മറുപടി. ഏതായാലും ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് പരസ്യമായി ഇടപെടൽ പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Key Words : Mojtaba Khamenei, Donald Trump, Iran War

COMMENTS