കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രമുഖ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചു. ബിനാലെ ഫൗണ്ടേഷനിൽ ജോലി ചെയ...
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രമുഖ ചിത്രകാരൻ ബോസ് കൃഷ്ണമാചാരി രാജിവെച്ചു. ബിനാലെ ഫൗണ്ടേഷനിൽ ജോലി ചെയ്തിരുന്ന യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയെത്തുടർന്നാണ് രാജിയെന്ന് ഫൗണ്ടേഷൻ ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു.
ജനുവരി 14-ന് വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബോസ് കൃഷ്ണമാചാരി രാജിക്കത്ത് നൽകിയത്.
എന്നാൽ, പരാതി ലഭിച്ചതിനെത്തുടർന്ന് ആഭ്യന്തര പരാതി പരിഹാര സമിതി (ICC) അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ രാജിയെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. 2025 ഡിസംബർ 28-ന് നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് പരാതി.
കൊച്ചി ബിനാലെയുടെ സ്ഥാപകരിലൊരാളായ ബോസ് കൃഷ്ണമാചാരി, 2012-ലെ ആദ്യ ബിനാലെയിൽ സഹക്യുറേറ്ററായിരുന്നു. 2018-ൽ സമാനമായ രീതിയിൽ ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് മറ്റൊരു സ്ഥാപകനായ റിയാസ് കോമുവിനും ഫൗണ്ടേഷനിൽ നിന്നും രാജിവെക്കേണ്ടി വന്നിരുന്നു. പരാതിയിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുമെന്ന് ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു.
Key Words : Kochi Biennale Foundation, Bose Krishnamachari, Sexual Harassment Allegations

COMMENTS