പതിറ്റാണ്ടുകളായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടവും യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്...
പതിറ്റാണ്ടുകളായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്ബർ റോഡിലെ കെട്ടിടവും യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. 1978 മുതൽ പാർട്ടി ആസ്ഥാനം പ്രവർത്തിക്കുന്ന 24-ാം നമ്പർ ബംഗ്ലാവ് ഒഴിയണമെന്നാണ് നഗരവികസന മന്ത്രാലയത്തിന്റെ നിർദ്ദേശം. ഇതിനു പുറമെ റൈസിന റോഡിലെ യൂത്ത് കോൺഗ്രസ് ഓഫീസിനും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പാർട്ടികൾക്ക് ഓഫീസ് നിർമ്മാണത്തിനായി ഭൂമി അനുവദിച്ചു കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ സർക്കാർ ബംഗ്ലാവുകൾ ഒഴിയണമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര നീക്കം. ഡൽഹിയിലെ കോട്ട്‌ല റോഡിൽ കോൺഗ്രസിന് പുതിയ ആസ്ഥാനത്തിനായി സ്ഥലം അനുവദിച്ചിരുന്നു.
എന്നാൽ, കേന്ദ്ര നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മുതിർന്ന എംപിമാരുടെ പേരിൽ ബംഗ്ലാവുകൾ നിലനിർത്താൻ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. പുതിയ ആസ്ഥാനമായ 'ഇന്ദിരാ ഭവൻ' പൂർണ്ണമായി സജ്ജമാകുന്നതുവരെ സമയം നീട്ടി ചോദിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.
Key Words : Central Government, Congress, Delhi headquarters

COMMENTS