തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടു...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയായി നിശ്ചയിച്ചു. തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി പ്രചാരണ സാമഗ്രികൾക്കും വാഹനങ്ങൾക്കും മറ്റും ഈടാക്കാവുന്ന തുക സംബന്ധിച്ച റേറ്റ് ചാർട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.
സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും നടത്തുന്ന ചെലവുകൾ കൃത്യമായി കണക്കാക്കുന്നതിനാണ് റേറ്റ് ചാർട്ട് പുറത്തിറക്കിയിരിക്കുന്നത്. പ്രചാരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ, അനൗൺസ്‌മെന്റ് സംവിധാനങ്ങൾ, പോസ്റ്ററുകൾ, മറ്റ് സാമഗ്രികൾ എന്നിവയ്ക്ക് ഈ ചാർട്ടിൽ പറയുന്ന നിരക്കിലായിരിക്കും ചെലവ് കണക്കാക്കുക.
പ്രധാന നിർദ്ദേശങ്ങൾ:
സ്ഥാനാർത്ഥികൾ തങ്ങളുടെ ദൈനംദിന ചെലവുകൾ റേറ്റ് ചാർട്ടിലെ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
അനുവദനീയമായ 40 ലക്ഷം രൂപയിൽ കൂടുതൽ ചിലവഴിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമായി കണക്കാക്കും.
റേറ്റ് ചാർട്ടിന്റെ പകർപ്പ് പരിശോധനയ്ക്കായി നോഡൽ ഓഫീസർ (തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സെൽ), ഫിനാൻസ് ഓഫീസറുടെ കാര്യാലയം എന്നിവിടങ്ങളിൽ ലഭ്യമാണ്.
തിരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡുകളെയും കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്.
Key Words : Assembly Elections, Election Amount, Candidates

COMMENTS