SIT questioning Adoor Prakash M P
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ യു.ഡി.എഫ് കണ്‍വീനറും എം.പിയുമായ അടൂര്‍ പ്രകാശിനെ എസ്.ഐ.ടി ചോദ്യംചെയ്യുന്നു. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള അടൂര്‍ പ്രകാശിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
മാത്രമല്ല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടിക്കാഴ്ചയിലും അടൂര്‍ പ്രകാശുണ്ടായിരുന്നു. ഇത് വലിയ വിവാദമാകുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. പോറ്റിയുമായുള്ള കൂടിക്കാഴ്ചയും കൈപ്പറ്റിയ പാരിതോഷികങ്ങളിലും എസ്.ഐ.ടി വ്യക്തത തേടും. അതേസമയം അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ള കേസിലെ പ്രധാന പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
Keywords: Sabarimala gold theft case, SIT, Questioning, Adoor Prakash


COMMENTS