കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ബത്തേരി, മാനന്തവാടി സീറ്റുകൾ കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെ ആർ പി വയനാട് ജില്ലാ നേതൃത്വത്തിന്...
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ ബത്തേരി, മാനന്തവാടി സീറ്റുകൾ കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ജെ ആർ പി വയനാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് തള്ളി സി കെ ജാനു.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന തീരുമാനം എടുത്തിട്ടില്ല. ജില്ലാ നേതൃത്വം പ്രകടിപ്പിച്ചത് പ്രാദേശിക വികാരമെന്നും മാനന്തവാടി സീറ്റ് ലഭിച്ചാൽ താൻ മത്സരിക്കുമെന്നും സി കെ ജാനു പറഞ്ഞു.
പ്രാദേശികമായി പ്രവർത്തകർ വലിയ തയാറെടുപ്പിലാണ്. ഇങ്ങനെയൊരു കാര്യം വന്നപ്പോൾ പ്രാദേശിക വികാരം അവർ പ്രകടിപ്പിച്ചു. പ്രാദേശിക തലത്തുള്ള ആളുകളൊക്കെ നമ്മോടൊപ്പമാണ്.പ്രാദേശികമായി പ്രവർത്തകർ വലിയ തയാറെടുപ്പിലാണ്. ഇങ്ങനെയൊരു കാര്യം വന്നപ്പോൾ പ്രാദേശിക വികാരം അവർ പ്രകടിപ്പിച്ചു. ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ല. സീറ്റുമായി ബന്ധപ്പെട്ട് യു ഡി എഫ് നേതൃത്വം കൃത്യമായ വിവരം പറഞ്ഞിട്ടില്ല. അസോസിയേറ്റ് അംഗങ്ങളായിട്ടാണല്ലോ അൻവറിനേയും എന്നെയുമൊക്കെ എടുത്തത്. അൻവറിന് സീറ്റ് കൊടുത്തു. നമുക്ക് ആ രീതിയിൽ പരിഗണന കിട്ടിയില്ല. അപ്പോൾ പ്രാദേശിക തലത്തിൽ ആളുകൾ വലിയ പ്രതീക്ഷയിലാണ് നിൽക്കുന്നത്. മാനന്തവാടി കിട്ടിയാൽ മത്സരിക്കും. ഇത്തവണ ജയിക്കും - സി കെ ജാനു പറഞ്ഞു.
Key Words : CK Janu, Election


COMMENTS