തിരുവനന്തപുരം : ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്...
തിരുവനന്തപുരം : ഭൂമധ്യ രേഖക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിലായി ന്യൂന മർദ്ദം രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യത.
ന്യൂനമർദം ഫെബ്രുവരി 17 ഓടെ തെക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിയ ശേഷം ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കാലാവസ്ഥാ വിദഗ്‌ധരുടെ പ്രവചനം. കേരളത്തിൽ ന്യൂന മർദ്ദ മഴക്ക് സാധ്യത കുറവാണെങ്കിലും ഫെബ്രുവരി 20 ന് ശേഷം കിഴക്കൻകാറ്റ് അനുകൂലമാകുന്നതിനനുസരിച്ചു മധ്യ-തെക്കൻ ജില്ലകളിൽ മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥക്കും നേരിയ മഴക്കും സാധ്യതയുണ്ട്. ഇന്നു മുതൽ ന്യൂനമർദത്തിൻ്റെ ഭാഗമായ മഴ ശ്രീലങ്കയിൽ ലഭിച്ചു തുടങ്ങും. ശ്രീലങ്കയുടെ മഴയുടെ തോത്, സിസ്റ്റം നീങ്ങുന്ന ദിശ എന്നിവയെല്ലാം കേരളത്തിലെ അന്തരീക്ഷസ്ഥിതി മാറ്റത്തിന് കാരണമാകും.
ഫെബ്രുവരി 18 മുതൽ 22 വരെ കേരളത്തിൽ തണുത്ത അന്തരീക്ഷത്തിനും ന്യൂനമർദ്ദം കാരണമാകുമെന്നാണ് സൂചന. തെക്കൻ ജില്ലകളിൽ ഇടത്തരം മഴയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യതയുണ്ട്.
Key Words : Low Pressure, Indian Ocean, Bay of Bengal, Rain, Kerala


COMMENTS