കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡ്രോൺ കു...
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു ഡ്രോൺ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിൽ പതിച്ചു.
വിമാനത്താവളത്തിലെ ഏതാനും ജീവനക്കാർക്ക് നിസാര പരിക്കേറ്റു. ടെർമിനലിന് പരിമിതമായ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിട്ടുണ്ടെന്നും സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ അറിയിച്ചു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകളും ഡ്രോണുകളും അയച്ചതായാണ് റിപ്പോർട്ട്. കുവൈറ്റ് കൂടാതെ ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിലും സമാനമായ പ്രത്യാഘാതങ്ങൾ ഉണ്ടായതായി സൂചനയുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈറ്റ് താൽക്കാലികമായി തങ്ങളുടെ വ്യോമാതിർത്തി അടച്ചു. ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും കുവൈറ്റ് എയർവേയ്‌സ് നിർത്തിവെച്ചിട്ടുണ്ട്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ കുവൈറ്റ് മന്ത്രിസഭ ശക്തമായി അപലപിച്ചു.
Key Words : Iran Drone Attack , Iran Attacked, Kuwait International Airport


COMMENTS