Gold rate today in Kerala
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. തിങ്കളാഴ്ച രണ്ടാം തവണയാണ് സ്വര്‍ണ്ണത്തിന് വില കുറയുന്നത്. ഗ്രാമിന് 400 രൂപയുടെയും പവന് 3200 രൂപയുടെയും ഇടിവാണ് ഇന്ന് ഉച്ചയ്ക്കു ശേഷം ഉണ്ടായത്. ഇതോടെ ഗ്രാമിന് 13,490 രൂപയും പവന് 1,07,920 രൂപയുമായി.
അതേസമയം ഇന്നു രാവിലെ ഗ്രാമിന് 830 രൂപയുടെയും പവന് 6640 രൂപയുടെയും കുറവാണുണ്ടായത്. രാവിലെ പവന് 1,11,120 രൂപയായിരുന്നു. ഇത് ഉച്ച കഴിഞ്ഞതോടെ 1,07,920 രൂപയാകുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണ്ണ വിലയെ ബാധിക്കുന്നത്.
Keywords: Gold rate, Today, Decrease, Kerala


COMMENTS