ന്യൂഡൽഹി: തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ 80 കുട്ടികൾ കൊല്ലപ്പെട്ടു. ഹോ...
ന്യൂഡൽഹി: തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലുള്ള ഒരു പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ ഉണ്ടായ മിസൈൽ ആക്രമണത്തിൽ 80 കുട്ടികൾ കൊല്ലപ്പെട്ടു. ഹോർമുസ്ഗാൻ പ്രവിശ്യയിലെ 'ഷജറെ തയ്യബെ' എന്ന ഗേൾസ് പ്രൈമറി സ്കൂളിന് നേരെയാണ് ഇസ്രയേൽ മിസൈൽ ആക്രമണം ഉണ്ടായത്.
ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ (IRNA) നൽകുന്ന വിവരമനുസരിച്ച്, കുറഞ്ഞത് 57 കുട്ടികൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ 7 മുതൽ 12 വയസ്സുവരെ പ്രായമുള്ളവരാണ്. ആക്രമണത്തിൽ 60-ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
ഇറാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മിസൈൽ സ്കൂളിന് മേൽ പതിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളായ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ തിരിച്ചടി തുടങ്ങിയിട്ടുണ്ട്.
Key Words : Attack , Iran Attack, School Attacked, Children killed

COMMENTS