ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 2026 ജനുവരിയിലെ ആദ്യ 15 ദിവസത്തിനുള്ളിൽ 807 പേരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിദിനം ശരാശരി 54 പേര...
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 2026 ജനുവരിയിലെ ആദ്യ 15 ദിവസത്തിനുള്ളിൽ 807 പേരെ കാണാതായതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രതിദിനം ശരാശരി 54 പേരെ വീതം കാണാതാകുന്നുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
കാണാതായവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഇതിൽ 509 പേർ സ്ത്രീകളോ പെൺകുട്ടികളോ ആണ്. 191 കുട്ടികളെ ഈ കാലയളവിൽ കാണാതായിട്ടുണ്ട്. ഇതിൽ 138 പേർ പെൺകുട്ടികളാണ്. കാണാതായവരിൽ ഇതുവരെ 235 പേരെ കണ്ടെത്താൻ സാധിച്ചു, എന്നാൽ 572 പേരെ ഇനിയും കണ്ടെത്താനാവാതെ തുടരുന്നു.
ഈ വർഷം ജനുവരിയിലെ ആകെ കണക്ക് (1,777 കേസുകൾ) മുൻ വർഷങ്ങളിലെ പ്രതിമാസ ശരാശരിയെക്കാൾ കുറവാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Key Words : Children Missing, Missing Case, New Delhi


COMMENTS