വാഷിങ്ടൺ: ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റാനുള്ള തീരുമാനം നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവ...
വാഷിങ്ടൺ: ഇറാനിൽ ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ തൂക്കിലേറ്റാനുള്ള തീരുമാനം നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. ഇറാൻ ഭരണകൂടം പ്രതിഷേധക്കാരെ വേഗത്തിൽ വിചാരണ ചെയ്യാനും വധിക്കാനും പദ്ധതിയിടുന്നതായി സൂചനകൾ പുറത്തുവരുന്നതിനിടയിലാണ് ട്രംപിന്റെ പ്രസ്താവന. ഇറാനിലെ സംഭവവികാസങ്ങളിൽ യുഎസ് ആശങ്ക പ്രകടിപ്പിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
"വധശിക്ഷകൾ നിർത്തിവെച്ചതായി ഞങ്ങൾക്കു വിവരം ലഭിച്ചിട്ടുണ്ട്. ഇറാനിൽ വധശിക്ഷകൾക്കുള്ള പദ്ധതികളൊന്നും നിലവിലില്ല"- ട്രംപ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇറാനിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ട്രംപ് തന്റെ ദേശീയ സുരക്ഷാ സംഘവുമായി ചർച്ചകൾ നടത്തിയിരുന്നു.
Key Words : Donald Trump , Iran Protest

COMMENTS