മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ഇന്ന് രാവിലെ പുണെയിലെ ബാരാമതി വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിലാണ് മരണപ്പെട്ടത്. മുംബൈയിൽ നിന്ന് ...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് ഇന്ന് രാവിലെ പുണെയിലെ ബാരാമതി വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിലാണ് മരണപ്പെട്ടത്. മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ കനത്ത മൂടൽമഞ്ഞും മോശം കാഴ്ചപരിധിയും ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ആദ്യ തവണ ലാൻഡിംഗിന് ശ്രമിച്ചപ്പോൾ റൺവേ വ്യക്തമാകാത്തതിനാൽ പൈലറ്റ് വിമാനം വീണ്ടും ഉയർത്തി. രണ്ടാമത്തെ ശ്രമത്തിൽ റൺവേ ദൃശ്യമാണെന്ന് പൈലറ്റ് റിപ്പോർട്ട് ചെയ്‌തെങ്കിലും, ലാൻഡിംഗിന് തൊട്ടുമുൻപ് വിമാനത്തിന് മേലുള്ള നിയന്ത്രണം നഷ്ടമായി. നിയന്ത്രണം വിട്ട വിമാനം റൺവേയ്ക്ക് സമീപമുള്ള തുറന്ന സ്ഥലത്ത് ഇടിച്ചിറങ്ങുകയും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിച്ച് തീപിടിക്കുകയും ചെയ്തു.
അജിത് പവാറിനെ കൂടാതെ വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ സുമിത് കപൂർ (പൈലറ്റ്-ഇൻ-കമാൻഡ്), ശംഭവി പഥക് (കോ-പൈലറ്റ്), വിദീപ് ജാദവ് (അജിത് പവാറിന്റെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ -PSO), വിമാനത്തിലെ അറ്റൻഡൻ്റ് പിങ്കി മാലി എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.
വിമാനത്തിൻ്റെ സാങ്കേതിക തകരാറാണോ അതോ പൈലറ്റിന്റെ പിഴവാണോ അപകടകാരണമെന്ന് കണ്ടെത്താൻ ഡിജിസിഎ (DGCA) അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Key Words : Ajit Pawar's Death, Baramati Plane Crash



COMMENTS