ജീവിതത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഇന്ത്യൻ മുൻ ഓപ്പണിങ് ബാറ്റർ ശിഖർ ധവാൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന സോഫി ഷൈനുമായുള്ള ശിഖർ ധവാന്റെ...
ജീവിതത്തിൽ പുതിയ ഇന്നിങ്സിന് തുടക്കമിട്ട് ഇന്ത്യൻ മുൻ ഓപ്പണിങ് ബാറ്റർ ശിഖർ ധവാൻ. ഏറെ നാളായി പ്രണയത്തിലായിരുന്ന സോഫി ഷൈനുമായുള്ള ശിഖർ ധവാന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷം ധവാൻ ആരാധകരുമായി പങ്കുവെച്ചത്.
വിവാഹ തിയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഐറിഷ് വംശജയാണ് സോഫി. യുഎഇയിൽ പ്രൊഡക്റ്റ് കൺസൾട്ടന്റായാണ് സോഫി ജോലി ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഫിറ്റ്നസ് നിലനിർത്തുന്നതിൽ ഏറെ ശ്രദ്ധിക്കുന്ന യുവതിയാണ് സോഫി ഷൈൻ എന്നാണ് ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്ന് മനസിലാകുന്നത്. യാത്രകളേയും സോഫി ഒരുപാട് ഇഷ്ടപ്പെടുന്നു.
കഴിഞ്ഞ വർഷം മെയിൽ ആണ് സോഫിയയുമായി താൻ പ്രണയത്തിലാണ് എന്ന് ധവാൻ പരസ്യമായി പ്രതികരിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ധവാനും സോഫിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു.
ധവാന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. എന്റെ പ്രണയം എന്ന ക്യാപ്ഷനോടെയാണ് സോഫിയയുമായുള്ള പ്രണയം ധവാൻ 2025 മെയിൽ പ്രഖ്യാപിച്ചത്. സോഫിയ ഷൈനിനൊപ്പം പലവട്ടം ശിഖർ ധവാൻ പ്രത്യക്ഷപ്പെട്ടിരുന്നു.
Key Words : Shikhar Dhawan, Engaged, Sophie Shine


COMMENTS