Sabarimala flagpole replacement is also under investigation
പത്തനംതിട്ട: ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് ഹൈക്കോടതി. കോടതി നിര്‍ദ്ദേശപ്രകാരം എസ്.ഐ.ടിയും ദേവസ്വം വിജിലന്‍സും ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. തന്ത്രിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.
2017ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം പ്രസിഡന്റായിരുന്നപ്പോഴാണ് ശബരിമലയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമരം ജീര്‍ണിച്ച അവസ്ഥയിലായിരുന്നുയെന്നു കാട്ടിയാണ് അന്ന് മാറ്റിസ്ഥാപിച്ചിരുന്നത്. ഇതേതുടര്‍ന്ന് കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിക്കുകയായിരുന്നു.
അതേസമയം അതിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകന്മാര്‍ അടക്കമുള്ള മറ്റ് രൂപങ്ങള്‍ എവിടെയാണെന്നതില്‍ വ്യക്തതയില്ല. ഇപ്പോള്‍ സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതിയിലെത്തിയപ്പോഴാണ് ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവരുന്നത്.
അതേസമയം ശബരിമലില്‍ സ്വര്‍ണ്ണക്കൊള്ള ഉയര്‍ന്നുവന്നപ്പോള്‍ തന്നെ തന്ത്രി കണ്ഠരര് രാജീവര് വാജി വാഹനം തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
Keywords: Sabarimala, Flagpole replacement, High court, SIT, Gold theft case



COMMENTS