സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാനെ നേരില്‍ കാണാനും ഒരു സെല്‍ഫി ചിത്രം എടുക്കാനും സാധിച്ച സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി . ജീവിതത്തിലെ ഏറ്റവും ...
സംഗീതജ്ഞന്‍ എ.ആര്‍ റഹ്‌മാനെ നേരില്‍ കാണാനും ഒരു സെല്‍ഫി ചിത്രം എടുക്കാനും സാധിച്ച സന്തോഷം പങ്കുവെച്ച് ഗായിക റിമി ടോമി . ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണെന്നാണ് റിമി ടോമി പറയുന്നത്.
എന്നെ സംബന്ധിച്ച് ഇതൊരു സാധാരണ ദിവസമല്ല, ചില ദിവസങ്ങള്‍ നേരത്തെ വിധി എഴുതിക്കഴിഞ്ഞതാണ്. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഇതിഹാസ താരം സാക്ഷാല്‍ എ ആര്‍ റഹ്‌മാനെ കണ്ടുമുട്ടിയത്. ഒരു സെല്‍ഫി ചിത്രം എന്റെ ജീവിതത്തില്‍ ഇത്രയും വിലപ്പെട്ടതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ ഇത് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ ഫ്‌ളൈറ്റിലേക്ക് കയറിയപ്പോള്‍ എആര്‍ റഹ്‌മാന്‍ സാറിന്റെ സൗണ്ട് എന്‍ജിനിയര്‍ എന്നോട് സംസാരിച്ചു, അവിടെ ആരാണ് ഇരിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി, വിന്‍ഡോ സീറ്റിന്റെ അടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, ഒരേ ഒരു വാക്ക് മാത്രമാണ് എനിക്കിപ്പോള്‍ പറയാന്‍ സാധിക്കുന്നത്, ഇത് എന്റെ സ്വപ്‌നമാണ്. അതിനപ്പുറം ഒരു വാക്ക് എനിക്ക് കിട്ടുന്നില്ല. ഞാന്‍ വികാരധീനയാവുന്നു, എന്നെന്നും നന്ദിയുള്ളവളായിരിക്കും- റിമി ടോമി എഴുതി.
ടിവി ഷോയില്‍ ആങ്കറിങ് ചെയ്തുകൊണ്ടാണ് റിമി ടോമിയുടെ കരിയറിൻ്റെ തുടക്കം . ഗാനമേളകളിലൊക്കെ സജീവമായിരുന്ന താരം ട്രൂപ്പുകളിലൂടെയാണ് തന്റെ പാട്ടിലുള്ള കഴിവ് ഉറപ്പിച്ചെടുത്തത്. ലാല്‍ ജോസിന്റെ മീശ മാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന പാട്ട് പാടിക്കൊണ്ട് മലയാളം സിനിമ പിന്നണി ഗാന ലോകത്തേക്ക് എത്തി. ഇന്ന് മലയാളത്തില്‍ ഒത്തിരി പാട്ടുകള്‍ റിമിക്ക് സ്വന്തം. ആങ്കറിങിലും, അഭിനയത്തിലുമെല്ലാം ഇപ്പോഴും റിമി താരമാണ്.
Key Words : Rimi Tomy, AR Rahman


COMMENTS