തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എൻ ഡി എയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചെന്ന് കെ സുരേന്ദ്രൻ. എൽ ഡി എഫ് സർക്കാരിനെതിരായ ജനവികാര...
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എൻ ഡി എയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചെന്ന് കെ സുരേന്ദ്രൻ. എൽ ഡി എഫ് സർക്കാരിനെതിരായ ജനവികാരമാണ് പ്രതിഫലിച്ചത്. യു ഡി എഫ ന് ഇതിൻ്റെ ഗുണം ലഭിച്ചില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി ജെ പി മുന്നോട്ടു വച്ച ആശയം ജനം ഏറ്റെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കും. എൽ ഡി എഫും യു ഡി എഫും മാത്രമല്ല ഒരു മൂന്നാം ബദലിനും സാന്നിധ്യമുണ്ട് എന്ന് തെളിഞ്ഞു. ഞങ്ങളെ അവഗണിച്ച് ആർക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന സന്ദേശമാണ് നൽകുന്നത്. തൃശൂർ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാത്ത ഇടങ്ങൾ പരിശോധിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Key Words : NDA,K Surendran, Kerala Local Body Election


COMMENTS