'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് സിപിഎം, ഗാനരചയിതാവും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്, വികാരം വ്രണപ്പെട്ടത് കൊള്ളക്കാര്‍ക്കെന്ന് പിന്നണിക്കാര്‍

'Pottiye Kettiye' Parody Song Hurt Sentiments of Believers, Claims CPM; Case Registered Against Lyricist, Director, and Others


സ്വന്തം ലേഖകന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ  'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനത്തിന്റെ രചയിതാവ് ജി.പി. കുഞ്ഞബ്ദുള്ള (കുഞ്ഞുപ്പിള്ള)യെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഗായകന്‍ ഡാനിഷ് മലപ്പുറം, സംഗീതം നല്‍കിയ ഹനീഫ മുടിക്കോടന്‍, സി.എം.എസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരെയും ഗാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

തിരുവനന്തപുരം സൈബര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പന്തളം ആസ്ഥാനമായുള്ള തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയിലാണ് നടപടി.

പ്രശസ്തമായ 'പള്ളിക്കെട്ട് ശബരിമലക്ക്' എന്ന അയ്യപ്പ ഭക്തിഗാനത്തിന്റെ ഈണം വികലമായി ഉപയോഗിച്ചുവെന്നും ഇത് അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് പോലീസ് കണ്ടെത്തല്‍. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 299 (മതവികാരം വ്രണപ്പെടുത്തുക), 353 (പൊതുജനമധ്യേ കുഴപ്പമുണ്ടാക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിക്കുന്നതാണ് ഈ ഗാനം. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും രാഷ്ട്രീയ ആയുധമായി ഈ പാട്ട് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഭരണകക്ഷിയായ സി.പി.എം ഈ ഗാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.

ഗാനത്തിനെതിരായ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഭക്തരുടെ വികാരമല്ല മറിച്ച് അഴിമതി പുറത്തുവന്നതിലുള്ള അസ്വസ്ഥതയാണ് സര്‍ക്കാരിനെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭക്തിഗാനങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്.

കോഴിക്കോട് നാദാപുരം സ്വദേശിയായ ജി.പി. കുഞ്ഞബ്ദുള്ള ഖത്തറില്‍ വച്ചാണ് ഈ വരികള്‍ എഴുതിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടിയല്ല താനിത് എഴുതിയതെന്നും വിശ്വാസികള്‍ നേരിടുന്ന ആശങ്ക മാത്രമാണ് ഗാനത്തിലുള്ളതെന്നുമാണ് രചയിതാവിന്റെ വിശദീകരണം.

ആരൈാക്കെയാണ് പ്രതികളെന്ന് അന്വേഷണത്തിന് ശേഷം വ്യക്തമാകും. ശബരമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. അയ്യപ്പന്റെ പേര് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാനും സി.പി.എം ആലോചിക്കുന്നുണ്ട്.

തങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും വേണ്ടിയല്ല ഇത് പാടിയതെന്നും ഭക്തിഗാനങ്ങള്‍ മുമ്പും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും ഗാനം ആലപിച്ച മലപ്പുറം സ്വദേശി ഡാനിഷ് പ്രതികരിച്ചു. വിശ്വാസികളെ ഈ ഗാനം വേദനിപ്പിച്ചിട്ടില്ലെന്നും മോഷണക്കേസിലെ പ്രതികളെ മാത്രമാണ് ഇത് അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Summary:  The Kerala Police has registered a case against G.P. Kunjabdulla (Kunjuppilla), naming him the first accused for lyricizing the parody song 'Pottiye Kettiye,' which went viral during the local body election campaign. Cases have also been filed against singer Danish Malappuram, music composer Haneefa Mudikkodan, CMS Media, Subair Panthalloor, and those who circulated the song on social media.

The case was registered by the Thiruvananthapuram Cyber Police following a complaint filed by Prasad Kuzhikkala, General Secretary of the Pandalam-based 'Thiruvabharana Patha Samrakshana Samithi.'

According to the police, the tune of the famous Ayyappa devotional song 'Pallikettu Sabarimalaikku' was distortedly used, thereby hurting the religious sentiments of Ayyappa devotees. The FIR has been filed under Sections 299 (Deliberate and malicious acts intended to outrage religious feelings) and 353 (Statements conducing to public mischief) of the Bharatiya Nyaya Sanhita (BNS).

The song raises allegations regarding the gold theft at Sabarimala. During the elections, both the UDF and BJP widely used the track as a political weapon. The ruling CPM had come out strongly against the song.

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,595,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7271,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,16871,Kochi.,2,Latest News,3,lifestyle,302,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2420,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,343,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,810,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1133,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2064,
ltr
item
www.vyganews.com: 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് സിപിഎം, ഗാനരചയിതാവും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്, വികാരം വ്രണപ്പെട്ടത് കൊള്ളക്കാര്‍ക്കെന്ന് പിന്നണിക്കാര്‍
'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് സിപിഎം, ഗാനരചയിതാവും സംവിധായകനും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്, വികാരം വ്രണപ്പെട്ടത് കൊള്ളക്കാര്‍ക്കെന്ന് പിന്നണിക്കാര്‍
'Pottiye Kettiye' Parody Song Hurt Sentiments of Believers, Claims CPM; Case Registered Against Lyricist, Director, and Others
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlGsiN0k_DvpKAkhLlbn86bFC7HKab3kAtoJS1n6eJg5J8pCnNqZFIQDE_Koj1vgQqGUynf3llRmT5qbOZg4t9aLzYzAZ3MfIDJilo54WMCzvBwh54w3y_g93bTgvNd8NR4r-Zo2TK83AVAfIDhJ0Q0A_zrleSpDmF_prYNEDeoXt7daMrgWDttthQYPQ/s320/Pottiye%20Kettiye.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlGsiN0k_DvpKAkhLlbn86bFC7HKab3kAtoJS1n6eJg5J8pCnNqZFIQDE_Koj1vgQqGUynf3llRmT5qbOZg4t9aLzYzAZ3MfIDJilo54WMCzvBwh54w3y_g93bTgvNd8NR4r-Zo2TK83AVAfIDhJ0Q0A_zrleSpDmF_prYNEDeoXt7daMrgWDttthQYPQ/s72-c/Pottiye%20Kettiye.jpg
www.vyganews.com
https://www.vyganews.com/2025/12/pottiye-kettiye-parody-song-hurt.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/pottiye-kettiye-parody-song-hurt.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy