തിരുവനന്തപുരം : നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ കൂടുതൽ നടപടികൾ ആലോചിച്ച് തീരുമാനിക...
തിരുവനന്തപുരം : നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെ കൂടുതൽ നടപടികൾ ആലോചിച്ച് തീരുമാനിക്കും. ഉചിതമായ നടപടികൾ കെ പി സി സി ആലോചിച്ചു കൊണ്ടിരിക്കുകയാണ്. പുറത്താക്കുന്നതിന് നടപടിക്രമങ്ങൾ ഉണ്ട്. രാഹുലിനെതിരെ പരാതി വന്നപ്പോഴേ നടപടിയെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
നിലപാടുകൾ കൃത്യമായി സ്വീകരിച്ചു. തനിക്ക് കൃത്യമായ പരാതി വന്നത് ഇന്നലെ, പരാതിയിൽ വ്യക്തത ഉണ്ടായിരുന്നില്ല പരാതിക്കാരിയുടെ പേര് ഉണ്ടായിരുന്നില്ല. പരാതി ഡിജിപിക്ക് കൈമാറി. പരാതിക്കാരിക്ക് അത് സംബന്ധിച്ച് മറുപടിയും കൊടുത്തു.സി പി എമ്മിനെ പോലെ കോൺഗ്രസിന് കോടതിയും പാർട്ടിയും ഇല്ല. രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു ഭരണത്തിന്റെ ബലത്തിലും പാർട്ടിയുടെ സംരക്ഷണത്തിലും സി പി എം പ്രതികളെ സംരക്ഷിക്കുന്നു, തങ്ങൾ അത് ചെയ്യുന്നില്ലെന്നും കെ പി സി സി പ്രസിഡന്റ് പറയുന്നു.
Key Words : Rahul Mamkootathil, Sunny Joseph

COMMENTS