ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വമ്പന്‍ കുതിപ്പ്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്ക...
ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ ബ്രാന്‍ഡ് മൂല്യത്തില്‍ വമ്പന്‍ കുതിപ്പ്. വിവിധ ബ്രാന്‍ഡുകളുമായി സഹകരിക്കുന്നതിനുള്ള താരങ്ങളുടെ കരാര്‍ തുകയില്‍ 25 ശതമാനം മുതല്‍ 100 ശതമാനം വരെയുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ 127 റണ്‍സ് നേടി ടീമിനെ ഫൈനലിലെത്തിച്ച പ്രകടനത്തിലൂടെ ലോക ശ്രദ്ധ നേടിയ ജെമീമ റോഡ്രിഗസ് 75 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെയാണ് ഇപ്പോള്‍ ബ്രാന്‍ഡ് സഹകരണത്തിനായി ഈടാക്കുന്ന തുകയെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയാണ്. ഒരു ബ്രാന്‍ഡില്‍ നിന്നുമാത്രം രണ്ടു കോടിയോളം രൂപയാണ് താരം ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
Key Words: Indian Women Cricketers, Brand Value , Cricket World Cup


COMMENTS