Trump signs bill to end US shutdown
വാഷിങ്ടണ്‍: യുഎസില്‍ ഷട്ട് ഡൗണ്‍ അവസാനിച്ചു. 43 ദിവസത്തെ ഷട്ട് ഡൗണിനു ശേഷം യുഎസ് പ്രവര്‍ത്തിച്ചു തുടങ്ങി. സര്‍ക്കാരിന്റെ ഫണ്ടിങ് ബില്ലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച രാത്രി ഒപ്പുവച്ചു.
ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് (ജനപ്രതിനിധി സഭ) 222 - 209 എന്ന വോട്ടിലൂടെ ബില്‍ പാസാക്കിയതിനു പിന്നാലെയാണ് ട്രംപ് ബില്ലില്‍ ഒപ്പിട്ടത്.
അതേസമയം സെനറ്റിലും ജനപ്രതിനിധി സഭയിലും ഡെമോക്രാറ്റുകളെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുക, പല പദ്ധതികളും റദ്ദാക്കുക തുടങ്ങിയ കടുത്ത നടപടികള്‍ റിപ്പബ്ലിക്കന്‍ ഭരണകൂടം എടുത്തിരുന്നു.
Keywords: US, Trump, Sign, Shut down, End


COMMENTS