Thiruvananthapuram KSRTC bus accident
തിരുവനന്തപുരം: തിരുവനന്തപുരം വഴയിലയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ അടിയില്‍പ്പെട്ട് യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.
വഴയിലയില്‍ വച്ച് തിരുവനന്തപുരത്തു നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റിന്റെ അടിയിലേക്ക് സ്‌കൂട്ടര്‍ യാത്രക്കാരനായ രാജേഷ് വീഴുകയായിരുന്നു.
സ്‌കൂട്ടര്‍ കല്ലിനുമേല്‍ കയറി നിയന്ത്രണം വിട്ട് ബസിന്റെ അടിയിലേക്കു വീഴുകയും രാജേഷിന്റെ ദേഹത്തുകൂടി ബസിന്റെ പുറകുവശത്തെ ടയര്‍ കയറിയിറങ്ങുകയുമായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Thiruvananthapuram, KSRTC bus accident, Death


COMMENTS