തിരുവനന്തപുരം : 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കുട്ടികളുടെ കാറ്റഗറിയിലെ അവാര്‍ഡുകള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്ന...
തിരുവനന്തപുരം : 55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ കുട്ടികളുടെ കാറ്റഗറിയിലെ അവാര്‍ഡുകള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പുരസ്‌കാരത്തിന് അര്‍ഹമായ ബാലതാരങ്ങളും സിനിമയും ഇത്തവണ ഉണ്ടായിരുന്നില്ല എന്നാണ് ജൂറിയുടെ വിലയിരുത്തലെന്നും അതേക്കുറിച്ച് ജൂറി തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയില്‍ അപേക്ഷിച്ചത് 6 സിനിമകള്‍. ഇതില്‍ അന്തിമ റൗണ്ടില്‍ എത്തിയത് 2 ചിത്രങ്ങള്‍ മാത്രമാണ്. സ്‌കൂള്‍ ചലേ ഹം, ഇരുനിറം എന്നീ 2 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണില്‍ നിന്നുള്ളവ അല്ലെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങള്‍ക്കോ ബാലതാരങ്ങള്‍ക്കോ അവാര്‍ഡ് നല്‍കാതിരുന്നത് എന്നുള്ളതാണ് ജൂറി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
Key Words: State Film Award, Saji Cherian, Film Awards controversy


COMMENTS