P.S Prasanth may not be extended
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പുതിയ ഭരണസമിതി വരും. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെയാണ് സി.പി.എം നീക്കം.
ഇതോടെ പി.എസ് പ്രശാന്തിന്റെ കാലാവധി നീട്ടില്ല. പുതിയ പ്രസിഡന്റിനെ നാളെ ചേരുന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.
പ്രശാന്തിന് പകരം മുന്‍ എം.പി എ.സമ്പത്ത്, ടികെ ദേവകുമാര്‍ എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതേസമയം പി.എസ് പ്രശാന്തിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാന്‍ സി.പി.എം നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍ സ്വര്‍ണ്ണക്കൊള്ള കേസിലെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളും നിലവിലെ ബോര്‍ഡിലേക്ക് അന്വേഷണം നീളുന്നതും കണ്ടതോടെയാണ് മലക്കംമറിച്ചില്‍.
അതേസമയം ദേവസ്വം ബോര്‍ഡിലേക്കുള്ള തങ്ങളുടെ അംഗത്തെ സി.പി.ഐ തീരുമാനിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗമായ വിളപ്പില്‍ രാധാകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സിപിഐയുടെ പ്രതിനിധിയാകും.
Keywords: P.S Prasanth, CPM, High court, CPI


COMMENTS