ന്യൂയോർക്ക്: ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്‌ഥാനാർഥി സൊഹ്റാൻ മംദാനി(34) വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്...
ന്യൂയോർക്ക്: ന്യൂയോർക്കിന്റെ മേയറായി ഡെമോക്രാറ്റ് സ്‌ഥാനാർഥി സൊഹ്റാൻ മംദാനി(34) വിജയിച്ചു. സ്വതന്ത്ര സ്‌ഥാനാർഥിയായി മത്സരിച്ച മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രൂ കുമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.
ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ.
യു എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളുടെ കടുത്ത വിമർശകനായ മംദാനിയുടെ ജയം ട്രംപിനു കടുത്ത തിരിച്ചടിയാണ്. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിച്ചെങ്കിലും ട്രംപ് കുമോയെ ആണ് പിന്തുണച്ചിരുന്നത്.
Key Words: Zohran Mandani, New York mayor


COMMENTS