തിരുവനന്തപുരം: അരുവിക്കര മുൻ എം എൽ എയും, കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ എസ് ശബരീനാഥനെ കോർപറേഷനിലേക്കു മത്സരിപ്പിക്കാൻ കോൺ ഗ്രസ് തീരുമാന...
തിരുവനന്തപുരം: അരുവിക്കര മുൻ എം എൽ എയും, കെ പി സി സി ജനറൽ സെക്രട്ടറിയുമായ കെ എസ് ശബരീനാഥനെ കോർപറേഷനിലേക്കു മത്സരിപ്പിക്കാൻ കോൺ ഗ്രസ് തീരുമാനിച്ചു.
കവടിയാർ വാർഡിൽ നിന്നാകും മത്സരിക്കുക. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ച ഈ വാർഡ് നിലവിൽ ജനറൽ സീറ്റാണ്. ഇന്നലെ ചേർന്ന ജില്ലാ കോർ കമ്മിറ്റിയുടേതാണു തീരുമാനം.
വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ സ്‌ഥാ നാർഥിയായിരുന്ന വീണ എസ് നായരോടും കോർപറേഷനിൽ മത്സരിക്കാൻ നിർദേശിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സീറ്റ് നേടി നിയമസഭാ തിരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമൊരുക്കാനാണ് കോൺഗ്രസിൻ്റെ നീക്കം.
Key Words: Sabarinathan, Congress, Election

COMMENTS