Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിനെ എസ്.ഐ.ടി ചോദ്യം ചെയ്യുന്നു. വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ എസ്.ഐ.ടി മുന്നില്‍ ഹാജരായത്. രഹസ്യ കേന്ദ്രത്തില്‍ വച്ചാണ് അദ്ദേഹത്തെ ചോദ്യംചെയ്യുന്നത്.
അതേസമയം പൊലീസ് ആസ്ഥാനത്തുവച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നതെന്നും സൂചനയുണ്ട്. ചോദ്യം ചെയ്യലിനു ശേഷം പത്മകുമാറിനെ അറസ്റ്റ് ചെയ്‌തേക്കും.
കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശ ചെയ്തത് പത്മകുമാറാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണ്ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നും മൊഴിയുണ്ട്. ഇതോടെ ഈ കേസില്‍ അഞ്ചു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്.
Keywords: Sabarimala gold theft case, A.Padmakumar, SIT, Questioned


COMMENTS