Sabarimala gold theft case
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മൂന്നാമത്തെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.സുധീഷ് കുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു മണിക്കൂറുകള്‍ ചോദ്യം ചെയ്തിനു ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് ഇയാളെ റാന്നി കോടതിയിലെത്തിക്കും. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും ഫയല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് അധികാരം നല്‍കിയിരുന്നുയെന്നുമാണ് മുരാരി ബാബു മൊഴി നല്‍കിയിരുന്നത്. നിലവില്‍ കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികള്‍ അറസ്റ്റിലായി.
Keywords: Sabarimala gold theft case, Arrest, Sudheesh Kumar


COMMENTS