തൃശൂര്‍ : ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ചതുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കിയ അക്കാദമി ചെയര്‍പേഴ്‌സനായിരുന്ന പ്രേംകുമാറ...
തൃശൂര്‍ : ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ചതുമായി ബന്ധപ്പെട്ട അതൃപ്തി പരസ്യമാക്കിയ അക്കാദമി ചെയര്‍പേഴ്‌സനായിരുന്ന പ്രേംകുമാറിന് മറുപടിയുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കാലാവധി കഴിയുമ്പോള്‍ സ്വാഭാവികമായി സര്‍ക്കാരിന് പുതിയ ഭാരവാഹികളെ നിയമിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതനുസരിച്ചാണ് തീരുമാനിച്ചതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. ചലച്ചിത്ര അക്കാദമിയില്‍ പുതിയ ഭാരവാഹികളെ നിയമിച്ച വിവരം അറിയിച്ചില്ലെന്നായിരുന്നു മുന്‍ ചെയര്‍പേഴ്സണ്‍ പ്രേംകുമാറിന്റെ പ്രതികരണം. ഉത്തരവ് പുറപ്പെടുവിച്ചു എന്നതിന് അപ്പുറത്തേയ്ക്ക് മറ്റൊന്നുമില്ലെന്നും
പ്രേംകുമാറിനോട് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ പറഞ്ഞുകാണും എന്നാണ് കരുതിയതെന്നും പ്രേംകുമാറിനോട് പറയേണ്ട ഉത്തരവാദിത്തം അക്കാദമി ഭാരവാഹികള്‍ക്കുണ്ടെന്നും തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്തി കൂട്ടിച്ചേര്‍ത്തു.
Key Words : Premkumar, Saji Cherian


COMMENTS