തിരുവനന്തപുരം: അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാ...
തിരുവനന്തപുരം: അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സ്വർണക്കൊള്ള കേസ് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായി ചില പ്രതിനിധികൾ ചൂണ്ടിക്കാട്ടിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വീടുകളിലെത്തുമ്പോൾ ഇതു സംബന്ധിച്ച ചോദ്യം ഉയരുന്നുണ്ടെന്നും അവർ പറഞ്ഞു. ശബരിമല വിഷയത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വികസന പദ്ധതികൾ മുൻനിർത്തി പ്രചാരണം നടത്താനും സെക്രട്ടറി നിർദേശിച്ചു.
വിശ്വസിച്ച് ചുമതല ഏൽപിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്ന് എം.വി.ഗോവിന്ദൻ. എൻ.വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പത്മകുമാർ പാർട്ടി ചുമതല നൽകിയ ആളായിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപിച്ചശേഷം തുടർനടപടി ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ ജില്ലാ കമ്മിറ്റി യോഗത്തിൽ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാറിനെയും എൻ.വാസുവിനെയും അറസ്റ്റു ചെയ്തിരുന്നു. നിലവിൽ രണ്ടുപേരും റിമാൻഡിലാണ്.
Key Words : M.V. Govindan, Sabarimala Gold Scam


COMMENTS