ബിലാസ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ബിലാസ്പൂർ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ചരക്കുതീവണ്ടിയും മെ...
ബിലാസ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വൻ അപകടം. ബിലാസ്പൂർ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ചരക്കുതീവണ്ടിയും മെമു ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ 6 മരണവും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് പ്രാഥമിക വിവരം. വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.
കോര്‍ബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയില്‍ വന്ന ഗുഡ്‌സ് ട്രെയിനും തമ്മില്‍ ഇടിക്കുകയായിരുന്നു.
മെമു ട്രെയിൻ ചരക്കുതീവണ്ടിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.അപകടവിവരം അറിഞ്ഞ് കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. റെയില്‍വേ അധികൃതര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
Key Words: Trains Collide in Chhattisgarh, Train Accident, Death


COMMENTS