തിരുവനന്തപുരം: നഗരസഭാ സ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്...
തിരുവനന്തപുരം: നഗരസഭാ സ്ഥാനാർത്ഥിത്വം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. പാർട്ടി നൽകുന്ന അവസരം സന്തോഷത്തോടെ ഏറ്റെടുക്കുന്നു. വലിയ സാധ്യതകളുള്ള നഗരമാണ് തിരുവനന്തപുരം. നഗരത്തിന്റെ നഷ്ട പ്രതാപം വീണ്ടെടുക്കുകയാണ് യു ഡി എഫ് ലക്ഷ്യം. 51 സീറ്റ് നേടി നഗരഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യം. മികച്ച പട്ടികയാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. കോൺഗ്രസിന് വേരോട്ടമുള്ള സ്ഥലമാണ് തിരുവനന്തപുരം നഗരം. യുഡിഎഫിന് വേണ്ടിയാണ് മത്സരിക്കുന്നത്.
ജില്ലയുടെ മുന്നേറ്റമാണ് ആഗ്രഹമെന്നും എല്ലാം പാർട്ടി നൽകിയതാണെന്നും ശബരീനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഞാൻ പാർട്ടിക്കാരനാണ്. ഏത് ചുമതലയും ഏറ്റെടുക്കും. ഒന്നാമത് എത്തുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.
Key Words: Election, Municipal Candidacy


COMMENTS