തിരുവനന്തപുരം : മദ്യപാനിയുടെ ആക്രമണത്തിൽ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിത്സയിൽ തൃപ്‌തരല്ലെന്ന് കുടുംബം. യുവതിക്ക്...
തിരുവനന്തപുരം : മദ്യപാനിയുടെ ആക്രമണത്തിൽ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ചികിത്സയിൽ തൃപ്‌തരല്ലെന്ന് കുടുംബം. യുവതിക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും സർക്കാർ അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും യുവതിയുടെ അമ്മയും ബന്ധുക്കളും പ്രാദേശിക ജനപ്രതിനിധികളും മാധ്യമങ്ങളോട് പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ വീഡിയോ കണ്ടാണ് താൻ ഈ സംഭവമറിഞ്ഞതെന്നാണ് പരിക്കേറ്റ ശ്രീക്കുട്ടി(സോന-20)യുടെ അമ്മ പ്രിയദർശിനി മാധ്യമങ്ങളോട് പറഞ്ഞത്. മകളുടെ ശരീരത്തിൽ ഇരുപതോളം മുറിവുകളുണ്ടെന്നും അമ്മ വ്യക്തമാക്കി. രണ്ടുദിവസം മുൻപാണ് സോന ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് പോയത്. സ്ഥിരമായി ട്രെയിനിലും ബസിലും പോയിവരുന്നയാളാണ്.
എറണാകുളത്ത് ഭർതൃവീട്ടിലായിരുന്നു. അവിടെനിന്നാണ് മകൾ തിരുവനന്തപുരത്തേക്ക് പോയത്. കുട്ടിക്ക് മികച്ച ചികിത്സ കിട്ടണം. സർക്കാർ അടിയന്തരമായി ഇടപെടണം. അവൾ പാതി കണ്ണടച്ച് തണുത്ത് ഐസ് പോലെ കിടക്കുകയാണ്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ ശ്വാസമെടുക്കുന്നുണ്ട്. ഞാൻ അത്രയും കഷ്‌ടപ്പെട്ട് വളർത്തിയതാണ്അമ്മ പറഞ്ഞു,
ബെംഗളൂരുവിൽ നിന്ന് വിവരമറിഞ്ഞ് ഉച്ചയോടെയാണ് അമ്മ പ്രിയദർശിനി തിരുവനന്തപുരത്ത് എത്തിയത്.
Key Words: Drunk Man, Train


COMMENTS