തിരുവനന്തപുരം : ഇപി ജയരാജന്റെ ഇതാണെന്റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുവെന്ന് റിപ്പോര്‍ട്ടുകള്...
തിരുവനന്തപുരം : ഇപി ജയരാജന്റെ ഇതാണെന്റെ ജീവിതമെന്ന ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
പാര്‍ട്ടി മൂടിവെച്ച വിവാദങ്ങള്‍ ആത്മകഥയിലൂടെ പരസ്യമാക്കിയതിലാണ് ഇപി ജയരാജനെതിരെ പാര്‍ട്ടിയില്‍ അതൃപ്തിയുള്ളത്. സംഘടനയ്ക്കുള്ളില്‍ പി ജയരാജന്‍ ഇപിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളടക്കം ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്.
അതേസമയം പുസത്ക പ്രകാശന ചടങ്ങില്‍ പികെ കുഞ്ഞാലിക്കുട്ടി, പിഎസ് ശ്രീധരന്‍പിള്ള, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയ ഇതര പാര്‍ട്ടി നേതാക്കളടക്കം പങ്കെടുത്തെങ്കിലും പി ജയരാജനും എംവി ഗോവിന്ദനുമടക്കമുള്ളവര്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍, പി ജയരാജനനെ ഇപിയുടെ പുസ്തക പ്രകാശന ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിലടക്കമുള്ള അതൃപ്തിയും ഇപി ആത്മകഥയില്‍ തുറന്നുപറയുന്നുണ്ട്.
Key Words: EP Jayarajan, Autobiography


COMMENTS