കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ നഗരത്തില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ച മൂന്നംഗ സംഘത...
കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ നഗരത്തില്‍ ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു പീഡിപ്പിച്ച മൂന്നംഗ സംഘത്തെ പിടികൂടി പൊലീസ്. രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ വെടിവെച്ചാണ് പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം കാറില്‍ സംസാരിച്ചിരിക്കുകയായിരുന്ന കോളജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയാണ് മൂവര്‍ സംഘം കൂട്ടബലാത്സംഗം ചെയ്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ വെട്ടിപ്പരുക്കേല്‍പിക്കുകയും ചെയ്തു.
തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരെയാണ് ഏറ്റുമുട്ടലിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ കാലിലാണ് വെടിയേറ്റത്.
ഞായറാഴ്ച രാത്രി 11 മണിയോടെ നടന്ന സംഭവം തിങ്കളാഴ്ച പുലര്‍ച്ചെയാണ് പുറത്തറിഞ്ഞത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സുഹൃത്തുക്കളായ മധുര സ്വദേശിനിയായ 20 വയസ്സുകാരിയും ഒണ്ടിപുതൂരില്‍ മൊബൈല്‍ ഷോപ്പ് ഉടമയായ 25 വയസ്സുകാരനും രാത്രി കാറില്‍ വിമാനത്താവള റണ്‍വേയ്ക്ക് സമീപത്തെ വൃന്ദാവന്‍ നഗറിനു സമീപം സംസാരിച്ചിരിക്കുമ്പോഴായിരുന്നു. 11 മണിയോടെ മദ്യലഹരിയിലെത്തിയ 3 യുവാക്കള്‍ ഇരുവരെയും ഭീഷണിപ്പെടുത്തി. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ തലയിലും ദേഹത്തുമായി പത്തോളം സ്ഥലങ്ങളില്‍ വെട്ടിപ്പരുക്കേല്‍പിച്ചു. അബോധാവസ്ഥയിലായ യുവാവിനെ ഉപേക്ഷിച്ച ശേഷം കാറിനുള്ളില്‍ നിന്നു യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
രാത്രി വൈകി ബോധം തെളിഞ്ഞ യുവാവ് ഫോണില്‍ പൊലീസുമായി ബന്ധപ്പെട്ട് രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. സിഗ്‌നല്‍ കണ്ടെത്തി സ്ഥലത്തെത്തിയ പൊലീസ് അവശനായ യുവാവിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം തിരച്ചില്‍ നടത്തിയാണ് ഉടന്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില മറികടന്നിട്ടുണ്ട്.
Key Words: College Student Rape Case, Coimbatore Rape Case, Police , Arrest


COMMENTS