ഇന്ത്യൻ നാവിക സേനയ്ക്കുള്ള വാർത്താ വിനിമയ ഉപഗ്രഹം സി എം എസ്-03 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു വിക്ഷേപിക്കും. കൗണ...
ഇന്ത്യൻ നാവിക സേനയ്ക്കുള്ള വാർത്താ വിനിമയ ഉപഗ്രഹം സി എം എസ്-03 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു വിക്ഷേപിക്കും. കൗണ്ട് ഡൗൺ പൂർത്തിയാക്കി വൈകിട്ട് 5.26ന് രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഉപഗ്രഹം കുതിച്ചുയരും.
എൽ വി എം3-എം5 റോക്കറ്റ് ഉപയോഗിച്ചാണ് 4.4 ടൺ ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2013ൽ വിക്ഷേപിച്ച ജിസാറ്റ്-7 വാർത്താവിനിമയ ഉപഗ്രഹത്തിനു പകരമാണിത്.
ഇന്ത്യൻ മണ്ണിൽനിന്നു ജിയോ സിംകണൈസ് ഭ്രമണപഥത്തിലേക്ക് (ജി ടിഒ) അയയ്ക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം കൂടിയാണിത്.
Key Words: CMS-03 Launch


COMMENTS