പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. മറ്റെന്നാളാണ് വോട്ടെടുപ്പ്. പാറ്റ്‌ന അടക്കം18 ജില്ലകളിലെ 121 സീറ്...
പാറ്റ്‌ന: ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. മറ്റെന്നാളാണ് വോട്ടെടുപ്പ്. പാറ്റ്‌ന അടക്കം18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് പോരാട്ടം നടക്കുക. രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കാന്‍ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയില്‍ നടക്കും.
തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഏറെ നിര്‍ണായകമാണ് ഒന്നാം ഘട്ടം. 2020ല്‍ 121ല്‍ 61 സീറ്റ് മഹാസഖ്യം നേടിയിരുന്നു. അതേസമയം, ബിഹാറില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്നാണ് ദൈനിക് ഭാസ്‌കര്‍ സര്‍വേയില്‍ പറയുന്നത്. 153 മുതല്‍ 160 സീറ്റ് വരെ എന്‍ഡിഎ നേടിയേക്കാമെന്നാണ് പ്രവചനം.
Key Words: Campaigning, Bihar Election


COMMENTS