കൊച്ചി : മന്ത്രിമാർക്കെതിരെയുള്ള കൈക്കൂലി ആരോപണം വസ്തുതകളില്‍ സമഗ്ര പരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ഹൈക്കോടതി. റേഷന്‍ ഡിപ്പോ കൈക്കൂലി കേസി...
കൊച്ചി : മന്ത്രിമാർക്കെതിരെയുള്ള കൈക്കൂലി ആരോപണം വസ്തുതകളില്‍ സമഗ്ര പരിശോധനയാണ് ആദ്യം നടത്തേണ്ടതെന്ന് ഹൈക്കോടതി. റേഷന്‍ ഡിപ്പോ കൈക്കൂലി കേസില്‍ മുൻ മന്ത്രി അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
ആരെങ്കിലും ആരോപണം ഉന്നയിച്ചു എന്നതുകൊണ്ടുമാത്രം കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മന്ത്രിമാരോടോ ഉന്നത ഉദ്യോഗസ്ഥനോടോ വിദ്വേഷമുള്ള ആർക്കും കൈക്കൂലി ആരോപണം ഉന്നയിക്കാനാകും.
2005ല്‍ യുഡിഎഫ് ഭരണ കാലത്ത് അടൂര്‍ പ്രകാശ് ഭക്ഷ്യവകുപ്പ് മന്ത്രിയായിരിക്കെ റേഷന്‍ ഡിപ്പോ അനുവദിക്കാനായി കോഴിക്കോട് സ്വദേശിയില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കേസ്.
Key Words: Bribery Allegations, Kerala Ministers, High Court


COMMENTS