വാഷിംഗ്ടണ്‍ : ദക്ഷിണ കൊറിയയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ മികച്ചരീതിയിൽ അവസാനിച്ചുവെന്ന് വ്യക്തമാക്കി യുഎസ് പ്രസി...
വാഷിംഗ്ടണ്‍ : ദക്ഷിണ കൊറിയയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ മികച്ചരീതിയിൽ അവസാനിച്ചുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈനയ്ക്കെതിരായ താരിഫ് 57% ല്‍ നിന്ന് 47% ആയി കുറച്ചതായും അദ്ദേഹം പറഞ്ഞു.
ചൈന യുഎസ് സോയാബീന്‍ വാങ്ങലുകള്‍ പുനരാരംഭിക്കുന്നതിനും, അപൂര്‍വ ഭൗമ ധാതു കയറ്റുമതി സുഗമമാക്കുന്നതിനും, ഫെന്റനൈലിന്റെ അനധികൃത വ്യാപാരം തടയുന്നതിനും പകരമായാണ് തീരുവയില്‍ ഇളവ് പ്രഖ്യാപിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അപൂര്‍വ ഭൗമ ധാതു കയറ്റുമതിയില്‍ കരാറിലെത്തിയെന്നും ട്രംപ് അറിയിച്ചു.
വ്യാഴാഴ്ച ദക്ഷിണ കൊറിയയിലെ ബുസാനിലെ ജിയോങ്ജുവില്‍ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിറ്റ് നീണ്ടുനിന്നു. മാരക മയക്കുമരുന്നായ ഫെന്റനൈലിന്റെ യുഎസിലേക്കുള്ള ഒഴുക്ക് തടയാന്‍ ഷി ജിന്‍പിംങ്ങ് 'വളരെ കഠിനമായി' പ്രവര്‍ത്തിക്കുമെന്നതിനാല്‍ക്കൂടിയാണ് താന്‍ തീരുവ കുറയ്ക്കുന്ന തീരുമാനം എടുത്തതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. '
ഏപ്രിലില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്നും അതിനുശേഷം ഷി ജിന്‍പിംങ് യുഎസിലേക്ക് വരുമെന്നും ട്രംപ് അറിയിച്ചു.
Key Words: Xi Jingping, Donald Trump, Xi-Trump Meeting

COMMENTS