പാലക്കാട് : രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ...
പാലക്കാട് : രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്സാപ്പിൽ സ്റ്റാറ്റസിട്ട ഡിവൈഎസ്പിയോട് പാലക്കാട് എസ്പി വിശദീകരണം തേടി. വിശദീകരണം തൃപ്‌തികരമല്ലെങ്കിൽ തുടർ നടപടി ഉണ്ടാകുമെന്നാണ് വിവരം. ആലത്തൂർ ഡിവൈഎസ്‌പി ആർ.മനോജ് കുമാറാണ് സ്‌റ്റാറ്റസ് ഇട്ടത്. ഡിവൈഎസ്പിയുടെ വാട്സാപ്പ് സ്‌റ്റാറ്റസിനെതിരെ ഇന്ന് ആലത്തൂർ ഡിവൈഎസ്പി ഓഫിസിലേക്ക് ബിജെപി മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നും മനോജ് കുമാറിന്റെ സ്‌റ്റാറ്റസിൽ പറയുന്നു.
ട്രെയിൻ യാത്രയ്ക്കിടെ വാട്സാപിൽ വന്ന കുറിപ്പ് അബദ്ധത്തിൽ സ്‌റ്റാറ്റസ് ആകുകയായിരുന്നുവെന്ന് ഡിവൈഎസ്‌പി പറയുന്നു.
Key Words: WhatsApp Status, President Draupadi Murmu, Sabarimala, Alathur DySP


COMMENTS