തിരുവനന്തപുരം : കേരളത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുഖ്യമ...
തിരുവനന്തപുരം : കേരളത്തിൽ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ.
മുഖ്യമന്ത്രി ഇപ്പോൾ മോദി സ്റ്റൈൽ നോക്കുന്നു. ക്ഷേമ കാര്യങ്ങളിൽ പിണറായിയും മോഡിയും ഒരുപോലെ. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണിത്. ബാധ്യത വരുന്നത് അടുത്ത സർക്കാരിനാകുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്. നെൽ കർഷർക്ക് 130 കോടി കുടിശികയാണ്. മോദിയെ അനുകരിക്കുന്നു. 5 വർഷം മുൻപ് പറഞ്ഞ വാഗ്‌ദാനങ്ങൾ പാലിച്ചില്ല.ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമം നടക്കുന്നു. ജനങ്ങൾക്ക് കിട്ടുന്ന ആശ്വാസം സ്വാഗതം ചെയ്യുന്നു. ജനങ്ങൾ എല്ലാം മനസിലാക്കും.
സിപിഎം സിപിഐ തർക്കം മറക്കാൻ ശ്രമം നടന്നു. പിശ്രീ ഒരിക്കൽ ഒപ്പിട്ടാൽ പിന്മാറാൻ പറ്റില്ല. തെറ്റ് പറ്റി എന്ന് സി പി എം സമ്മതിച്ചു. മാപ്പ് പറയാൻ തയ്യാറാകണം. സി പി ഐക്ക് നീതി ലഭിച്ചോ എന്ന് അന്വേഷിക്കട്ടെ. സി പി ഐ ആശ്വസിക്കട്ടെ. ഒപ്പിടാൻ തീരുമാനം എങ്ങനെ വന്നു. മന്ത്രിസഭയിൽ മറച്ചു വെച്ച് ഒപ്പിട്ടു. അതിന് ഉത്തരം കിട്ടണം. പിഎം ശ്രീ സിപിഎം ബിജെപി ഡീലിന്റെ ഭാഗമെന്നും വേണുഗോപാൽ വിമർശിച്ചു.
Key Words: K C Venugopal, PM Shri Scheme


COMMENTS