Vismaya Mohanlal's movie `Thudakkam' begins
കൊച്ചി: നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയും അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. മോഹന്‍ലാലിന്റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തെത്തുന്നത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയരംഗത്ത് സജീവമാണ്.
ചിത്രത്തിന്റെ പൂജ, സ്വിച്ചോണ്‍ ചടങ്ങുകള്‍ കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ വിസ്മയയ്‌ക്കൊപ്പം മോഹന്‍ലാലും സുചിത്രയും പ്രണവും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തില്‍ ആന്റണി പെരുമ്പാവൂറിന്റെ മകന്‍ ആശിഷ് ജോയ് ആന്റണിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചടങ്ങില്‍ നടന്‍ ദിലീപ്, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, സംവിധായകരായ ജോഷി, തരുണ്‍ മൂര്‍ത്തി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
Keywords: Vismaya Mohanlal, Thudakkam, Begin, Kochi



COMMENTS