Vijay acquires helicopters for campaigning
ചെന്നൈ: പാര്‍ട്ടി പ്രചാരണത്തിന് ഹെലികോപ്റ്റര്‍ വാങ്ങാന്‍ തീരുമാനിച്ച് തമിഴക വെട്രി കഴകം. കരൂരില്‍ റോഡ് ഷോയ്ക്കിടെ 41 പേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. ഇതിനായി പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
ഇതിനായി ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ നിന്ന് നാല് കോപ്ടറുകള്‍ വാങ്ങാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. സമ്മേളന വേദിക്ക് സമീപം ഹെലിപാട് നിര്‍മ്മിക്കും. സമ്മേളനത്തിന് 15 മിനിറ്റ് മുന്‍പ് മാത്രമേ വിജയ് സ്ഥലത്തെത്തുകയുള്ളൂ. അതേസമയം ഇതിലൂടെ ജനങ്ങളുമായുള്ള വിജയ്‌യുടെ അകലം വര്‍ദ്ധിക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.
Keywords: Vijay. TVK, Helicopter, Karur tragedy


COMMENTS