കൊല്ലം : പന്മന സുബ്രഹ്ണ്യ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭാ...
കൊല്ലം : പന്മന സുബ്രഹ്ണ്യ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉണ്ണിയപ്പം കൊണ്ടായിരുന്നു തുലാഭാരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനായി പന്മനയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സതീശന് പന്മന സുബ്രഹ്‌മണ്യ സന്നിധിയില്‍ തുലാഭാരം നേര്‍ന്നിരുന്നു.
കൊട്ടാരക്കര ക്ഷേത്രത്തില്‍ ഉണ്ണിയപ്പമുണ്ടാക്കുന്ന ജീവനക്കാര്‍ പന്മന ക്ഷേത്രത്തിലെത്തിയാണ് തുലാഭാരത്തിനുവേണ്ട ഉണ്ണിയപ്പം തയ്യാറാക്കിയത്. ഉച്ചയ്ക്ക് ഒന്നേകാലോടെ ക്ഷേത്രത്തില്‍ എത്തിയ സതീശന്‍ ദര്‍ശനത്തിനു ശേഷമാണ് തുലാഭാരം നടത്തിയത്.
Key Words: V.D. Satheesan, Thulabharam, Unniappam


COMMENTS