കോയമ്പത്തൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാത്രക്കാര്‍ക്ക് അധിക സന്തോഷം നല്‍കി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാ...
കോയമ്പത്തൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ യാത്രക്കാര്‍ക്ക് അധിക സന്തോഷം നല്‍കി എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. മലയാളികളുടെ ഒരുപാട് കാലത്തെ ആവശ്യമാണ് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ പ്രഖ്യാപനത്തോടെ നിറവേറുന്നത്. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതും ആശ്വാസം നല്‍കുന്നതുമായ പ്രഖ്യാപനം കൂടിയാണിത്. ജോലി സംബന്ധിച്ചും പഠനകാര്യവുമായി ബന്ധപ്പെട്ടും ബെംഗളൂരുവില്‍ ഒരുപാട് മലയാളികള്‍ പഠിക്കുന്നുണ്ട്. അവധി ദിനങ്ങളിലും ഉത്സവ സീസണുകളിലുമൊക്കെ നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനപ്പെടും.
അതേസമയം, യാത്രാ സമയം ഗണ്യമായി കുറയുമെന്നാണ് മറ്റൊരു പ്രത്യേകത. തമിഴ്നാട്ടിലെ കോഴമ്പത്തൂരിലെ സന്ദര്‍ശനത്തിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക പ്രഖ്യാപനം. ''എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ വരും. കോയമ്പത്തൂര്‍, സേലം, തിരുപ്പൂര്‍, ഈറോഡ് എന്നിവിടങ്ങളില്‍ ട്രെയിന്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.


COMMENTS