വാഷിങ്ടന്‍ : യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിര്‍ദേശം ...
വാഷിങ്ടന്‍ : യുഎസ് ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധകാര്യ വകുപ്പിനു നിര്‍ദേശം നല്‍കി. മറ്റു രാജ്യങ്ങളേക്കാള്‍ ആണവായുധങ്ങള്‍ യുഎസിനുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ റഷ്യ പരീക്ഷിക്കുന്ന സാഹചര്യത്തിലാണ് യുഎസ് നീക്കം. നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് സൂചിപ്പിച്ചു.
ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് റഷ്യ പൊസൈയ്ഡന്‍ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണ്‍ കഴിഞ്ഞദിവസം പരീക്ഷിച്ചിരുന്നു. ആണവ ശേഷിയുള്ളതും ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകള്‍ ദിവസങ്ങളുടെ വ്യത്യാസത്തിലാണ് റഷ്യ പരീക്ഷിച്ചത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
Key Words: USA, Donald Trump, Nuclear Weapons Testing


COMMENTS