തിരുവനന്തപുരം : തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫ് മികച്ച വിജയം നേടുമെന്നും പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ...
തിരുവനന്തപുരം : തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യു ഡി എഫ് മികച്ച വിജയം നേടുമെന്നും പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെ മുരളീധരൻ. ഡൽഹിയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട അതൃപ്‌തികൾ പരിഹരിച്ചു. ചർച്ചകൾ വളരെ ഫലപ്രദമായിരുന്നു. നേതാക്കളുടെ അഭിപ്രായങ്ങൾ അറിയിച്ചു. പ്രശ്നപരിഹാരങ്ങൾ രാഹുൽ ഗാന്ധിയും ഖാർഗെയും നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.
Key Words: UDF, Elections, K Muraleedharan


COMMENTS